കാർഷിക ഇടപെടൽ ശക്തമാക്കി കർഷകസംഘം

കർഷകസംഘം കായംകുളം ഏരിയതല ഏകദിന കാർഷിക ശിൽപ്പശാല എസ്എൻഡിപി യൂണിയൻ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കാർഷിക കേരളം ജനകീയ ഇടപെടൽ പദ്ധതിയുടെ സംയോജിത കൃഷി കാമ്പയിനിന്റെ ഭാഗമായി കേരള കർഷകസംഘം കായംകുളം ഏരിയതലത്തിൽ ഏകദിന കാർഷിക ശിൽപ്പശാല സംഘടിപ്പിച്ചു. എസ്എൻഡിപി യൂണിയൻ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എസ് ആസാദ് അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്ഖ് പി ഹാരീസ്, ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ, കർഷകസംഘം ഏരിയ സെക്രട്ടറി എം നസീർ, ജില്ലാ വൈസ്‌പ്രസിഡന്റ് എം വി ശ്യാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി അജികുമാർ, ജി ഹരികുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി എന്നിവർ സംസാരിച്ചു. സംയോജിത കൃഷി കാമ്പയിനിന്റെ ഓണക്കാല, വിഷുക്കാല, ശീതകാല പച്ചക്കറികൃഷികളിലൂടെ സുരക്ഷിത പച്ചക്കറികളുടെ ഉൽപ്പാദനം വർധിപ്പിക്കുക, ഇടവിള കൃഷികളും, പുരയിട കൃഷികളും പ്രോത്സാഹിപ്പിക്കുക, കന്നുകാലി, കോഴി, താറാവ് വളർത്തലിനും മത്സ്യകൃഷിക്കും പ്രാധാന്യം നൽകി പാൽ, മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ ഉൽപ്പാദനം തദ്ദേശീയമായി വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ശിൽപ്പശാല. കാർഷിക വിദഗ്ധരായ ടി കെ വിജയൻ, ഡോ. കെ എം അനസ്, പി എസ് സോമൻ, ഡോ. സി എസ് ഷൈജു എന്നിവർ ക്ലാസെടുത്തു.









0 comments