നേത്രദാന ബോധവൽക്കരണവും പരിശോധനയും

നേത്രദാന ബോധവൽക്കരണവും നേത്രപരിശോധനാ ക്യാമ്പും പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്‌റ്റും ആലപ്പുഴ സെന്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയും ചേർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ നേത്രദാന ബോധവൽക്കരണവും നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് ജെ വെങ്കിടാചലം അധ്യക്ഷനായി. പള്ളി വികാരി കെ എം സുനിൽ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക്‌ട് അഡ്വൈസർ ബേബി കുമാരൻ, ക്ലബ് സെക്രട്ടറി അനിൽ എസ് പൈ, ഡയറക്‌ടർമാരായ ഡോ. അജി സരസൻ, ഡോ. ടിജോ അലക്‌സ്, റോണി മാത്യു, ത്രിവേണി കൾച്ചറൽ സെന്റർ പ്രസിഡന്റ് പി എം ഷാജി, സുമം സ്‌കന്ദൻ, സെന്റ് തോമസ് പള്ളി സെക്രട്ടറി ബോബൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. അഞ്ചുപേരിൽനിന്ന് നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയയ്‌ക്ക് തെരഞ്ഞെടുത്തവർ ആശുപത്രിയിൽ പോകാൻ ഡിസംബർ ഒന്നിന് രാവിലെ 8.30ന് വഴിച്ചേരി സെന്റ് തോമസ് പള്ളിയിൽ എത്തണമെന്ന് റോട്ടറി ഡിസ്ട്രിക്‌ട് അഡ്വൈസർ ബേബി കുമാരൻ അറിയിച്ചു.








0 comments