വെെദ്യുതിവകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം
മാവേലിക്കരയിൽ വ്യാപകനാശം

ചാരുംമൂട് കുടശനാട് ജങ്ഷനിൽ മരംവീണ് തടസപ്പെട്ട ഗതാഗതം അഗ്നിരക്ഷാസേന, പൊലീസ്, കെഎസ്ഇബി, നാട്ടുകാർ എന്നിവർ ചേർന്ന് പുനഃസ്ഥാപിക്കുന്നു
മാവേലിക്കര
വ്യാഴാഴ്‌ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാവേലിക്കരയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശം. ചെട്ടികുളങ്ങര കൈതവടക്ക് സ്‌കൂളിന് കിഴക്ക് പാലത്തിന് വടക്കോട്ടുള്ള വഴിയിൽ വൈദ്യുത ലൈനിൽ വലിയ മരം വീണു. കരിപ്പുഴ ചന്തയ്‌ക്കുള്ളിൽ വലിയ ബദാം കടപുഴകി. തട്ടാരമ്പലത്തിൽ കടകൾക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഈരേഴ വടക്ക് അശ്വതിഭവനത്തിൽ വാസുദേവന്റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു. ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം മരത്തിന്റെ ശിഖരം ഒടിഞ്ഞ് പാർക്ക്ചെയ്‌തിരുന്ന കാറിന് മുകളിലേക്ക് വീണു. കെഎസ്ഇബി തട്ടാരമ്പലം സെക്ഷനിൽ 15 പോസ്റ്റ് ഒടിഞ്ഞു. 17 ഇടത്ത് വൈദ്യുതി കമ്പി പൊട്ടി. 31 ഇടത്ത് മരം വീണു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നു. മാവേലിക്കര സെക്ഷനിൽ 8 എച്ച്ടി പോസ്‌റ്റും 12 എൽടി പോസ്‌റ്റും ഒടിഞ്ഞു. 21 സ്ഥലത്ത് കമ്പി പൊട്ടി. 43 ഇടത്ത് മരങ്ങൾ വീണു. വൈദ്യുതിവകുപ്പിന് ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി.









0 comments