കിടപ്പുരോഗികൾക്ക് ഉപകരണവിതരണം

കുതിരപ്പന്തി ഉദയ റീഡിങ് റൂമില്‍ സംഘടിപ്പിച്ച കിടപ്പുരോഗിസംഗമം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കുതിരപ്പന്തി ഉദയ റീഡിങ് റൂം ആൻഡ് ലൈബ്രറിയും സ്പൈൻ ഇൻജ്വേർഡ് ഡിപ്പന്റഡ് ഡിസേബിൾഡ് അസോസിയേഷനും (സിദ്ധ) ചേർന്ന് കിടപ്പുരോഗികളുടെ സംഗമവും ഉപകരണവിതരണവും സംഘടിപ്പിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ഉദയ ആക്ടിങ് പ്രസിഡന്റ് കെ പി സുരേഷ്ബാബു അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, വട്ടയാൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ അറോജ്, സിദ്ധ സെക്രട്ടറി ബാബു സി വേലംപറമ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ്, കൗൺസിലർമാരായ എൽജിൻ റിച്ചാർഡ്, ക്ലാരമ്മ പീറ്റർ, ഇല്ലിക്കൽ കുഞ്ഞുമോൻ, സിദ്ധ ട്രഷറർ കുഞ്ഞുമോൾ ജോൺകുട്ടി, ഉദയ സെക്രട്ടറി പി യു ശാന്താറാം, സുന്ദരം കുറുപ്പശേരി എന്നിവർ സംസാരിച്ചു.









0 comments