"മത്സ്യസമ്പത്ത് പരിമിതികൾ, 
ഭീഷണികൾ, സാധ്യതകൾ' സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2025, 12:10 AM | 1 min read

ആലപ്പുഴ

എന്റെ കേരളം പ്രദർശന വിപണനമേളയിൽ "മത്സ്യസമ്പത്ത് പരിമിതികൾ, ഭീഷണികൾ, സാധ്യതകൾ' എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാർ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രയോജനകരമാകുന്ന ബൃഹദ്പദ്ധതി സർക്കാർ ഉടൻ നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ‘തീരസംരക്ഷണവും മത്സ്യസുരക്ഷയും' എന്ന വിഷയത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സീനിയർ പ്രൊഫ. ഡോ. എം ഹരികൃഷ്ണൻ, "കാലാവസ്ഥ മാറ്റവും മത്സ്യമേഖലയും' എന്ന വിഷയത്തിൽ സെന്റ് അലോഷ്യസ് കോളേജ് അക്വാകൾച്ചർ അസിസ്റ്റന്റ് പ്രൊഫ. ഡോ. എൻ സുജ എന്നിവർ ക്ലാസെടുത്തു. അന്തർദേശീയ കായൽ ഗവേഷണകേന്ദ്രം ഡയറക്‌ടർ ഡോ. കെ ജി പത്മകുമാർ മോഡറേറ്ററായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മിലി ഗോപിനാഥ് സംസാരിച്ചു. ‘കാലാവസ്ഥ വ്യതിയാനവും 
പ്രാദേശിക ഇടപെടലുകളും’ ആലപ്പുഴ എന്റെ കേരളം പ്രദർശന വിപണനമേളയോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ ‘കാലാവസ്ഥ വ്യതിയാനവും പ്രാദേശിക ഇടപെടലുകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ കലക്‌ടർ അലക്‌സ്‌ വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സി പ്രേംജി മോഡറേറ്ററായി. അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ, കില മാസ്റ്റർ റിസോഴ്സ് പേഴ്സൺ പി ശശിധരൻ നായർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥ വിദഗ്ധൻ ഡോ. രാജീവൻ എരിക്കുളം, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ, ഹസാർഡ് അനലിസ്റ്റ് സി ചിന്ദു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home