"എന്റെ കേരളം' പ്രദർശന വിപണന മേള സമാപിച്ചു

ആലപ്പുഴ
ആലപ്പുഴ ബീച്ചിൽ നടന്ന എന്റെ കേരളം പ്രദർശന വിപണനമേള സമാപിച്ചു. സമാപന സമ്മേളനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നോക്കിക്കാണാൻ കഴിയുന്ന മാറ്റങ്ങളാണ് ആലപ്പുഴയിൽ ഉണ്ടായതെന്നും സമാന്തര ബൈപ്പാസിന്റെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ബീച്ചിൽ വരാൻ പോകുന്ന മാറ്റം വലുതാണെന്നും എംഎൽഎ പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. മറ്റൊരു കാലത്തിനോടും സാമ്യപ്പെടുത്താൻ പറ്റാത്തത്ര വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ കുറച്ച് കാലയളവായി ആലപ്പുഴയിൽ ഉണ്ടായിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ , ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാഗവൻ, ജില്ലാ കലക്ടർ അലക്‌സ് വർഗീസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ എസ് കവിത, നഗരസഭ കൗൺസിലർ പ്രഭ ശശികുമാർ, എ ഡി എം ആശ സി എബ്രഹാം, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജർ ബി സുജാത റിപ്പോർട്ട് അവതരിപ്പിച്ചു.
ദേശാഭിമാനിക്ക് പുരസ-്കാരം
ആലപ്പുഴ
എന്റെ കേരളം പ്രദർശന വിപണനമേളയുടെ മികച്ച മാധ്യമ കവറേജിനുള്ള (അച്ചടി മാധ്യമം) ഒന്നാം സ്ഥാനം ദേശാഭിമാനി നേടി. പി പി ചിത്തരഞ്ജൻ എംഎൽഎയിൽനിന്ന് ദേശാഭിമാനി ബ്യൂറോ ചീഫ് എസ് അഞ്‌ജുനാഥ് പുരസ്‌കാരം ഏറ്റുവാങ്ങി. ജനയുഗത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മാധ്യമവും കേരളകൗമുദിയും സുപ്രഭാതവും പങ്കിട്ടു. ദൃശ്യമാധ്യമ വിഭാഗത്തിൽ എസിവി ന്യൂസ് ഒന്നും 24 ന്യൂസ് രണ്ടും ടൈം ന്യൂസ് മൂന്നും സ്ഥാനങ്ങൾ നേടി. ശ്രവ്യ മാധ്യമത്തിൽ ക്ലബ് എഫ്‌എം ഒന്നാമതെത്തി. കുട്ടനാട് എഫ്എം 90.0 ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹതനേടി.









0 comments