ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ വേണം
റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ രാഹുൽ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ മാർച്ച്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ റെയിൽവേ സ്‌റ്റേഷൻ മാർച്ച് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, സെക്രട്ടറി ജെയിംസ് ശമുവേൽ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ രാംജിത്ത്, ജി ശ്രീജിത്ത്, ആലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുര്യൻ, ബ്ലോക്ക് ട്രഷറർ നിധിൻ തുടങ്ങിയവർ സംസാരിച്ചു. കൊല്ലം ജില്ലയിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ മദ്യപിച്ച് അതിക്രമിച്ചു കയറി ശ്രീക്കുട്ടി എന്ന 19 കാരിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കേരളത്തെ നടുക്കി. ഇന്ത്യയിലെ ഏറ്റവും വലുതും കൂടുതൽ വരുമാനമുള്ളതുമായ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവേ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇവരുടെ ജീവന് ഒരുസുരക്ഷയും നൽകാൻ റെയിൽവേയ്‌ക്ക് കഴിയുന്നില്ല. ഇത് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.









0 comments