ആശുപത്രിവളപ്പിൽ നായ-്ക്കളെ കടിച്ച തെരുവുനായയ-്ക്ക‍് പേവിഷബാധ

മാവേലിക്കര
ജില്ലാ ആശുപത്രി വളപ്പില്‍ തിങ്കളാഴ്‌ച നിരവധി നായ്ക്കളെ കടിച്ച ശേഷം ചൊവ്വാഴ്ച ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ആശുപത്രി വളപ്പില്‍ അലഞ്ഞുതിരിയുന്ന 12 നായ്ക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ബുധനാഴ്ച പ്രതിരോധ വാക്‌സിന്‍ നൽകി. വാക്സിനേഷൻ തുടരും. തിങ്കൾ വൈകിട്ടാണ് ആശുപത്രി വളപ്പിലുണ്ടായിരുന്ന മറ്റുനായ്ക്കളെ കടിച്ചത്. അത്യാഹിത വിഭാഗത്തിന് സമീപത്തെത്തിയ നായയെ സെക്യൂരിറ്റി ജീവനക്കാര്‍ ഓടിച്ചുവിട്ടു. ചൊവ്വ രാവിലെ നായയെ ചത്തനിലയിൽ ആശുപത്രിവളപ്പില്‍ കണ്ടെത്തി. ജഡം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരവധി നായ്ക്കൾ ആശുപത്രി വളപ്പിലുണ്ട്.









0 comments