ഗുരുമാഹാത്മ്യ സ്‌മരണയിൽ നാടെങ്ങും ചതയദിനാഘോഷം

മാന്നാർ എസ്എൻഡിപി യൂണിയന്റെ സംയുക്ത ചതയ ഘോഷയാത്ര മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ശ്രീനാരായണഗുരു ജയന്തി ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എസ്‌എൻഡിപി ശാഖകളിൽ രാവിലെ പതാക ഉയർത്തി. വിവിധ മേഖലയിൽ ചതയദിന വിളംബര ബൈക്ക്റാലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. ചെങ്ങന്നൂർ എസ്എൻഡിപി പറയരുകാല ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി പ്രാർഥന, ഗുരുപൂജ, അന്നദാനം, ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. എസ്എൻഡിപി തിരുവൻവണ്ടൂർ മേഖലാ കമ്മിറ്റിയുടെ ജയന്തി ഘോഷയാത്ര സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ദീപം കൊളുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ ജയന്തി ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ഹരി പദ്മനാഭൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ, പഞ്ചായത്ത് അംഗം നിഷ എന്നിവർ സംസാരിച്ചു. മാന്നാർ ചെന്നിത്തല ചെറുകോൽ ഈഴക്കടവ് ശ്രീനാരായണഗുരു ധർമാനന്ദ ആശ്രമവും ശ്രീനാരായണഗുരു ധർമാനന്ദ ഗുരുകുലവും ചേർന്ന് ചതയം തിരുനാൾ ആഘോഷിച്ചു. പൊതുസമ്മേളനം സ്‌നൈറ്റ് ഐടിഐ പ്രിൻസിപ്പൽ കെ ബ്രഹ്മദാസൻ ഉദ്ഘാടനംചെയ്‌തു. എസ് വിദ്യാധരൻ അധ്യക്ഷനായി. പ്രസാദ് വള്ളികുന്നം, ഡോ. കാരാഴ്‌മ വേണുഗോപാൽ, അഡ്വ. റെജി, ജീവൻ ചാലിശേരി, സിസ്റ്റർ ഫിലോമിന, ശ്രീധരൻ കുറത്തികാട്, വേണുഗോപാൽ, മുരുകൻ, ശശികുമാർ എന്നിവർ സംസാരിച്ചു.









0 comments