ഓണപ്പുടവയും സദ്യയുമായി സിപിഐ എം

സിപിഐ എം പാദുവപുരം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ഓണസദ്യ വണ്ടി കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണനും സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രടറി ബി സലിമും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യുന്നു
കഞ്ഞിക്കുഴി
തെരുവിൽ അലയുന്നവർക്കും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർക്കും ഓണസദ്യയും ഓണപ്പുടവയും നൽകി. കഞ്ഞിക്കുഴി 16–ാം വാർഡിലെ സിപിഐ എം പാദുവപുരം ബ്രാഞ്ച് ഓണസദ്യ വണ്ടി കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണനും കഞ്ഞിക്കുഴി ഏരിയ സെക്രടറി ബി സലിമും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. നൂറിലേറെ പേർക്കാണ് വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പുടവയും നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എസ് ഹെബിൻ ദാസ്, ഏരിയാ കമ്മിറ്റി അംഗം വി ഉത്തമൻ, ചാക്കോപ്പി, ടി ഷാജിമോൻ, ഷാജി കെ അവിട്ടം, ബിജു കുഴക്കിയിൽ, ജി മുരളി, പി സലിമോൻ, വി സുദർശനൻ എന്നിവർ സംസാരിച്ചു.









0 comments