വാതകശ്‌മശാനം നിർമാണം തുടങ്ങി

നഗരസഭ വാതകശ്‌മശാനത്തിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
കായംകുളം
നഗരസഭ വാതകശ്‌മശാനത്തിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കെയുആർഡിഎഫ്സിയിൽനിന്ന് വായ്‌പയെടുത്ത 2.08 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. ഉപാധ്യക്ഷൻ ജെ ആദർശ്, സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ്, കൗൺസിലർമാരായ പി സി റോയി, ഷെമിമോൾ, അഖിൽകുമാർ, നഗരസഭാ സെക്രട്ടറി സനിൽ എന്നിവർ സംസാരിച്ചു.







0 comments