കോൺഗ്രസ് നേതാവ് ഇടതുപക്ഷത്ത്

വർഗീസുകുട്ടി ചേനപ്പറമ്പിലിനെ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ഐ ഹാരീസ് രക്തപതാക നൽകി സ്വീകരിക്കുന്നു
തുറവൂർ
കോൺഗ്രസിലെ സ്വജനപക്ഷപാതിത്വത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട മത്സ്യത്തൊഴിലാളി നേതാവ് ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) തൈക്കൽ യൂണിറ്റ് കൺവീനർ വർഗീസുകുട്ടി ചേനപ്പറമ്പിലിനാണ് രാജിവച്ചത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ഐ ഹാരീസ് വർഗീസിനെ രക്തപതാക നൽകി സ്വീകരിച്ചു.









0 comments