കംപ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു

അമ്പലപ്പുഴ
പിഞ്ചോമനകൾക്ക് ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ പുന്നപ്ര ഗവ. ജെബി സ്‌കൂളിലെ അധ്യാപകരും പൊതുജനങ്ങളും കൈകോർത്തപ്പോൾ സ്‌കൂളിലെ ശീതീകരിച്ച ക്ലാസ്‌മുറിയിൽ 20 കംപ്യൂട്ടർ പ്രവർത്തനസജ്ജമായി. പുന്നപ്ര തെക്ക് പഞ്ചായത്തും സ്‌കൂൾ വികസനസമിതിയും എസ്‌എംസിയും ചേർന്നാണ് ലാബ് ശീതീകരിച്ചത്. ഇവിടേക്ക് ഒമ്പത് കംപ്യൂട്ടർ അധ്യാപകർ വാങ്ങിനൽകിയപ്പോൾ ബാക്കി 11 എണ്ണം പൊതുജന പങ്കാളിത്തത്തോടെ ലഭ്യമാക്കി. ആകെ നാല് ലക്ഷം രൂപയാണ് ഇതിന് ചെലവഴിച്ചത്. 30 വിദ്യാർഥികൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെ ഏഴ് ലക്ഷം രൂപ ചെലവിൽ വൺ ടേബിൾ വൺ ചെയർ പദ്ധതി നടപ്പാക്കിയതോടെ സ്‌കൂൾ സമ്പൂർണ ഹൈടെക്കായി മാറിയിരുന്നു. ഇതിനുപിന്നാലെയാണ് ആധുനിക കംപ്യൂട്ടർ ലാബും സജ്ജീകരിച്ചത്. നിർമാണം പൂർത്തീകരിച്ച കംപ്യൂട്ടർ ലാബ് എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് അധ്യക്ഷനായി. സ്‌കൂൾപത്രം ‘അക്ഷരദീപം അറ്റ് ജെബിഎസ്’ എഇഒ എം കെ ശോഭന വിദ്യാർഥി ഫഹ്‌മിദ പർവീണിന് നൽകി പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം ഷീജ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ കെ ബിജുമോൻ,ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പ്രഥമാധ്യാപിക കെ മല്ലിക, വികസനസമിതി വൈസ്ചെയർമാൻ എം എം അഹമ്മദ് കബീർ, എസ്എംസി ചെയർമാൻ എസ് രതീഷ്, സമിതി ജോയിന്റ് കൺവീനർ ആർ രജിമോൻ, എസ്‌എംസി വൈസ്ചെയർമാൻ വി കെ ബൈജു, അംഗം തോമസുകുട്ടി മുട്ടശേരിൽ, എംപിടിഎ പ്രസിഡന്റ് എം മുനീറ, എസ്‌ആർജി കൺവീനർ എസ് ഷജീനമോൾ എന്നിവർ സംസാരിച്ചു.









0 comments