വർഗീയവൽക്കരണം ചെറുക്കണം

കേരള എൻജിഒ യൂണിയനും റെഡ് സ്റ്റാർ എൻജിഒ കലാവേദിയും ചേർന്ന് മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സംരക്ഷണസദസ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച് വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം ഔദ്യോഗികമായിത്തന്നെ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ബിജെപി സർക്കാർ നടത്തുന്നതെന്ന് കേരള എൻജിഒ യൂണിയനും റെഡ് സ്റ്റാർ എൻജിഒ കലാവേദിയും ചേർന്ന് നടത്തിയ വിദ്യാഭ്യാസ സംരക്ഷണസദസ് ചൂണ്ടിക്കാട്ടി. കേരളത്തിൽ ഗവർണറെ മുന്നിൽ നിർത്തി വിദ്യാഭ്യാസമേഖലയെയും സർവകലാശാലകളെയും വർഗീയവൽക്കരിക്കാനും കാവിവൽക്കരിക്കാനും ശ്രമം നടക്കുന്നു. അങ്കണവാടികൾമുതൽ ഉന്നതവിദ്യാഭ്യാസരംഗംവരെ വർഗീയവൽക്കരിക്കുക എന്ന ആർഎസ്എസ് അജൻഡയാണ് മോദി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇഷ്‌ടക്കാരായ ചാൻസലർമാരെയും വൈസ്ചാൻസലർമാരെയും നിയമിച്ച് വർഗീയവൽക്കരണം ത്വരിതപ്പെടുത്താനാണ് എൻഡിഎ സർക്കാർ ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്ന് സെമിനാർ ആഹ്വാനംചെയ്‌തു. മുനിസിപ്പൽ ടൗൺഹാൾ അങ്കണത്തിൽ സെമിനാർ എസ്‌എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം ഡോ. ടി ആർ മനോജ് വിഷയം അവതരിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സജിത്ത്, ബി സന്തോഷ്, ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദി ജില്ലാ കൺവീനർ ടി കെ മധുപാൽ നന്ദിയും പറഞ്ഞു.









0 comments