യറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങളെ സംരക്ഷിക്കണം: കയർ ഫാക്ടറി തൊഴിലാളി സംഗമം

മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച തൊഴിലാളി സംഗമം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികാരച്ചുങ്ക നടപടിക്കും ഇവരുടെ തെറ്റായ നടപടികളെ പ്രതിരോധിക്കാത്ത കേന്ദ്ര സർക്കാരിന്റെ സാമ്രാജ്യത്വ സേവയ്ക്ക് എതിരെയും കയറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് സംഗമം സംഘടിപ്പിച്ചത്
ലേബറേഴ്സ് സൊസൈറ്റി ഹാളിൽ ചേർന്ന സംഗമം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ജെ ജയലാൽ, കെ ഡി അനിൽകുമാർ, ആർ ഷാജീവ്, കെ സലിമോൻ, ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments