വിദ്യാലയങ്ങളിൽ ശിശുദിനാഘോഷം

കൊട്ടാരം ഗവ. എൽപി സ്‌കൂളിൽ ശിശുദിനാംഘാഷം സാഹിത്യകാരൻ വെട്ടയ്‌ക്കൽ മജീദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
വെള്ളിയാകുളം ഗവ. യുപി സ്‌കൂളിൽ എസ്‌എസ്‌കെ ചേർത്തല ബ്ലോക്ക് പ്രോജക്‌ട് കോ–ഓർഡിനേറ്റർ ടി ഒ സൽമോൻ ശിശുദിനറാലി ഫ്ലാഗ് ഓഫ് ചെയ്‌തു. പിടിഎ വൈസ്‌പ്രസിഡന്റ് ടി ആർ രഞ്‌ജിത്ത്, പ്രധാനാധ്യാപിക ജയശ്രീ, അധ്യാപകരായ മിനി വാസുദേവൻ, സ്‌മിത, ദീപ്‌തി സത്യൻ എന്നിവർ സംസാരിച്ചു. ഹരിതദിന പ്രതിജ്ഞയെടുക്കൽ, വീഡിയോ പ്രദർശനം, മൈം ഷോ, അലങ്കാരവസ്‌തുക്കളുടെ പ്രദർശനം എന്നിവ ഒരുക്കി. കൊട്ടാരം ഗവ. എൽപി സ്‌കൂളിൽ സാഹിത്യകാരൻ വെട്ടയ്‌ക്കൽ മജീദ് ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് രേവതി അധ്യക്ഷയായി. ബേബി തോമസ്, പി കെ സെൽവരാജ്, സനൽകുമാർ, പ്രധാനാധ്യാപിക എം ബിജി, ആർ രമ്യ എന്നിവർ സംസാരിച്ചു. തിരുവിഴ ഗവ. എൽപി സ്‌കൂളിൽ തിരക്കഥാകൃത്ത് സുനീഷ് വാരനാട് ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ ലീഡർ ഡി കെ കൃഷ്‌ണനന്ദന അധ്യക്ഷയായി. യൂട്യൂബ് വ്ലോഗർമാർ പ്രമോദും പ്രിയ പ്രമോദും വിശിഷ്‌ടാതിഥികളായി. ഉപജില്ലാ നൂൺമീൽ ഓഫീസർ എ ആർ ഡെന്നിസ് സമ്മാനം വിതരണംചെയ്‌തു. പിടിഎ പ്രസിഡന്റ് പി അജേഷ്‌കുമാർ, എസ്എംസി ചെയർമാൻ സി എസ് സുജിത്ത്മോൻ, പ്രധാനാധ്യാപകൻ പി എ ജോൺ ബോസ്‌കോ, അലുംമ്‌നി അസോസിയേഷൻ പ്രസിഡന്റ് ആർ ബെൻസിലാൽ, രാധാകൃഷ്‌ണപിള്ള, അനുപമ കൃഷ്‌ണൻ, വി വി കവിത, എം ജെ സുമണി, മൃദുല, അശ്വതി വിഷ്‌ണു, കെ എസ് സജീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വൈസ്‌മെൻസ് ക്ലബ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച കലാമത്സരം വൈസ്‌മെൻ ഡിസ്ട്രിക്റ്റ് ഗവർണർ ജോൺ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. വിജയികൾക്ക് ഡോ. ലീല ഗോപീകൃഷ്ണ ട്രോഫികൾ വിതരണംചെയ്തു. പ്രസിഡന്റ് ഫ്രാൻസി പോൾസൺ, സെക്രട്ടറി മനോജ് ഏബ്രഹാം ജോസഫ്, ട്രഷറർ പി കെ കുര്യൻ, കൺവീനർ ഫ്രാൻസിസ് ഏബ്രഹാം, ജോയിന്റ് കൺവീനർമാരായ പി വി സഖറിയ, ജി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.









0 comments