ചേർത്തല ഉപജില്ലാ കലോത്സവം തുടങ്ങി

ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. പ്രധാനവേദിയായ ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാട് മുഖ്യാതിഥിയായി. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ അധ്യക്ഷയായി.
റിസപ്ഷൻ കമ്മിറ്റി കൺവീനർ ബോബിൻ കെ പാല്യത്ത്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ എസ് സാബു, കൗൺസിലർമാരായ ബാബു മുള്ളൻചിറ, എ അജി, അധ്യാപക സംഘടനാ പ്രതിനിധികളായ സി സതീഷ്, കെ ഗിരീഷ് കമ്മത്ത്, ഉപജില്ലാ എച്ച് എം ഫോറം കൺവീനർ ബെന്നി ജോൺ, പിടിഎ പ്രസിഡന്റുമാരായ എസ് ജി രാജു, ദിനീപ് വേണു എന്നിവർ സംസാരിച്ചു. എഇഒ എൽ ജയലക്ഷ്മി സ്വാഗതവും പ്രിൻസിപ്പൽ ടി ലേജുമോൾ നന്ദിയുംപഞ്ഞു.









0 comments