കരിയർ എക്‌സ്‌പോ തുടങ്ങി

അമ്പലപ്പുഴ
പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെൽ സംഘടിപ്പിക്കുന്ന മിനി ദിശ കരിയർ എക്‌സ്‌പോ അറവുകാട് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ഉപരിപഠന മേഖലകളെക്കുറിച്ചും കരിയർ സാധ്യതകളെക്കുറിച്ചും അവബോധം നൽകുന്നതിനാണ് എക്‌സ്‌പോ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സെമിനാറുകൾ, കരിയർ കൗൺസിലിങ് എന്നിവയുമുണ്ട്. ചെങ്ങന്നൂർ ആർഡിഡി കെ സുധ അധ്യക്ഷയായി. വിദ്യാഭ്യാസ ജില്ലാ കൺവീനർ ടി അർച്ചനാദേവി, സ്കൂൾ മാനേജർ ബിനീഷ് ബോയ്, അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ് കിഷോർ കുമാർ, സെക്രട്ടറി പി ടി സുമിത്രൻ, പ്രിൻസിപ്പൽ ആർ ബിന്ദു, പ്രഥമാധ്യാപിക പി കെ സജീന, എൽപിഎസ് പ്രഥമാധ്യാപിക കെ മിനിമോൾ, പിടിഎ പ്രസിഡന്റ് എ അബ്ദുൾ ഷുക്കൂർ, കരിയർ ഗൈഡൻസ് ജില്ലാ കോ–ഓർഡിനേറ്റർ എ ഹസീന ബീവി, കരിയർ ഗൈഡ് വി ഷിബി മോൾ, പി കെ ഉമാനാഥ്, എം കലേഷ്, വി രാജേന്ദ്രൻ, രശ്‌മി ഗോപിനാഥ്, ജി രാജു എന്നിവർ സംസാരിച്ചു. ശനി പകൽ 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.









0 comments