എസി റോഡിൽ കാർ കടയിലേക്ക് പാഞ്ഞുകയറി

മാമ്പുഴക്കരി ബ്ലോക്ക് ജങ്‌ഷനിൽ നിയന്ത്രണംവിട്ട കാർ സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ
മങ്കൊമ്പ്
എസി റോഡിൽ കാർ കടയിലേക്ക് പാഞ്ഞുകയറി. രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വ രാത്രി 11 ഓടെയാണ് മാമ്പുഴക്കരി ബ്ലോക്ക് ജങ്‌ഷനിൽ പ്രവർത്തിക്കുന്ന വെമ്പഴശേരി രാജേന്ദ്രന്റെ മാടക്കടയിലേക്കാണ് ആലപ്പുഴ ഭാഗത്തുനിന്ന് വന്ന നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറിയത്. ഇതേത്തുടർന്ന് കട പൂർണമായും തകർന്നു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി തോമസ് കെ ജെ തോമസിന്റെ ബേക്കറി ഇടിച്ചു തകർത്തശേഷം മാമ്പുഴക്കരി വെമ്പഴശ്ശേരി രാജേന്ദ്രന്റെ മാടക്കടയിലേക്കാണ് ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന കാർ പാഞ്ഞുകയറിയത്. കാറിൽ ഉണ്ടായിരുന്ന മുട്ടാർ സ്വദേശികളായ ആഷിക്ക്, ജെ തോമസ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ഇടിച്ചതിനെ തുടർന്ന കടകൾ പൂർണ്ണമായും തകർന്നു.









0 comments