മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ പിടിയിൽ

കായംകുളം
മദ്യപിച്ച് വാഹനമോടിച്ച പ്രൈവറ്റ് ബസ് ഡ്രൈവർ കായംകുളം പൊലീസും ട്രാഫിക് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായി. മാന്നാർ കൂട്ടംപേരൂർമുറിയിൽ താന്നിക്കൽ അമ്പലത്തിനുസമീപം തയ്യിൽവീട്ടിൽ നിഖിലാണ് (30)പിടിയിലായത്. കായംകുളത്തുനിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡ്രൈവർമാർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.









0 comments