ടെലിഫോൺ ഉപദേശകസമിതി യോഗം
ബിഎസ്‌എൻഎൽ ഉപയോഗം 6 ലക്ഷമാക്കും

ബിഎസ്എന്‍എല്‍
ആലപ്പുഴ
ജില്ലയിലെ ബിഎസ്‌എൻഎൽ ഉപയോക്‌താക്കളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് ഉയർത്തും. ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 60,000 ലേക്ക് ഉയർത്തുമെന്നും ടെലിഫോൺ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഇതിനായി 64 മൊബൈൽ ടവറുകൾ കൂടി സ്ഥാപിക്കും. 37 സ്ഥലങ്ങളിൽ 4ജി സേവനം ലഭ്യമാക്കും. കൂടുതൽ ഉപയോക്താകളെ ചേർക്കാൻ മേളകൾ സംഘടിപ്പിക്കും. വിദ്യാമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി 100 വിദ്യാർഥികൾക്ക്കൂടി ഒരു വർഷത്തേയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ സ്പോൺസർഷിപ്പിലൂടെ നൽകും. എല്ലാ പഞ്ചായത്തുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലക്ഷ്യമിട്ട ‘അമെൻഡഡ് ഭാരത്‌നെറ്റ്’ പദ്ധതി ജില്ലയിൽ തുടങ്ങി. കൂടാതെ ‘സമൃദ്ധ് ഗ്രാമപഞ്ചായത്ത്’ പദ്ധതി പട്ടണക്കാട്, ചെറിയനാട്, തൈക്കാട്ടുശേരി പഞ്ചായത്തുകളിൽ തുടങ്ങി. പദ്ധതി പ്രകാരം അതിവേഗ ഇന്റർനെറ്റ് മോഡം സൗജന്യമായി ലഭിക്കും. വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ പദ്ധതിയുടെ ഫ്രാഞ്ചൈസികളാകാം. ഫോൺ: 0477 -2239500, 0477 -2999999. ടെലിഫോൺ ഉപദേശക സമിതി ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എംപി, ബിഎസ് എൻഎൽ ജനറൽ മാനേജർ എസ് വേണുഗോപാലൻ, ഉപദേശക സമിതി അംഗങ്ങളായ ജോസഫ് ചെക്കോടൻ, കെ ആർ രാജേന്ദ്രപ്രസാദ്, ജോസ് കെ ജോർജ്, പി ജെ മാത്യു, എം കെ വിജയൻ, അനി വർഗീസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.









0 comments