ബോണസ് ഫെസ്റ്റിവൽ അലവൻസ് വർധന
ആഹ്ലാദപ്രകടനവുമായി ജീവനക്കാർ

ബോണസ് ഫെസ്റ്റിവൽ അലവൻസ് വർധിപ്പിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ സംഘടിപ്പിച്ച പ്രകടനം കെജിഒഎ സംസ്ഥാന വൈസ്‍പ്രസിഡന്റ് സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്രസർക്കാർ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുമ്പോഴും ജീവനക്കാരെയും അധ്യാപകരെയും ചേർത്തുപിടിച്ച് ബോണസും ഫെസ്റ്റിവൽ അലവൻസും വർധിപ്പിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കലക്ടറേറ്റിൽ പ്രകടനം കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് , എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി സന്തോഷ്, ലക്ഷ്മിദേവി, ബൈജു പ്രസാദ്, കെ ജിഒഎ ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം പി സജിത്ത്, ഹരിപ്പാട് ടി കെ മധുപാൽ, കുട്ടനാട് അബ്ദുൾ മനാഫ്, ചെങ്ങന്നൂരിൽ എസ് മനോജ് എന്നിവർ സംസാരിച്ചു.









0 comments