മമതയോടെ ബാലസംഘം

ബാലസംഘം സംഘടിപ്പിക്കുന്ന മമത മഹോത്സവം കഞ്ഞിക്കുഴി കുറുപ്പംകുളങ്ങരയിൽ ജില്ലാ സെക്രട്ടറി അഭിറാം രഞ്‌ജിത്ത് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ബാലസംഘം സംഘടിപ്പിക്കുന്ന മമത മഹോത്സവം (മലയാളത്തിന്റെ മതേതര തനിമ ) ജില്ലാതല ഉദ്‌ഘാടനം കഞ്ഞിക്കുഴിയിൽ നടന്നു. കുറുപ്പംകുളങ്ങരയിൽ ബാലസംഘം ജില്ലാ സെക്രട്ടറി അഭിറാം രഞ്‌ജിത്ത് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ഭരത് അധ്യക്ഷനായി. സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, കെ ഡി ഉദയപ്പൻ, എൻ ഡി ഷിമ്മി, ടി എം മഹാദേവൻ, എൻ എം സുമേഷ്, മനോജ് ആർ ചന്ദ്രൻ, ബാലസംഘം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി സയനോര, കൺവീനർ ബി മൻമോഹൻ എന്നിവർ സംസാരിച്ചു.









0 comments