ആയുർവേദ മെഡിക്കൽ ക്യാമ്പ്

വാരനാട് സർവീസ് സഹകരണ ബാങ്ക് 1248 ന്റെയും അയുർവേദ അസോസിയേഷൻ ചേർത്തല, തണ്ണീർമുക്കം ആയുർവേദ ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വിരി ഉദ്ഘാടനംചെയ്യുന്നു
തണ്ണീർമുക്കം
വാരനാട് സർവീസ് സഹകരണ ബാങ്ക് 1248 ന്റെയും അയുർവേദ അസോസിയേഷൻ ചേർത്തല, തണ്ണീർമുക്കം ആയുർവേദ ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി ശശികല അധ്യക്ഷയായി. ബാങ്ക് പ്രസിഡന്റ് എ കെ പ്രസന്നൻ , ചേർത്തല
മുനിസിപ്പൽ ചെയർപേഴ്സൻ ഷേർലി ഭാർഗവൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
എ എസ് സാബു , കെ ജി ഷാജിഡോ. അരുൾ ജ്യോതി ,ഡോ. സത്യപ്രസാദ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ദീപ്തി ദിമിത്രോവ് നന്ദി പറഞ്ഞു.









0 comments