വി എസിനോട് ആദരസൂചകമായി അത്ലീറ്റുകളുടെ ഓട്ടം

അമ്പലപ്പുഴ
പുന്നപ്ര വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനോട് ആദരസൂചകമായി അത്ലീറ്റുകളുടെ ഓട്ടം. അത്‌ലറ്റിക്കോ ഡി ആലപ്പി ക്ലബ്ബിനു വേണ്ടി ക്ലബ്ബ് അംഗങ്ങളായ ഉണ്ണികൃഷ്ണനും അഡ്വ. സാലിഹ് മുഹമ്മദുമാണ് വയലാറിൽനിന്ന് വി എസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് വരെ 25 കി.മി. ഓടിയത്. വാർധക്യത്തിലും വി എസ് ദിനചര്യക്കൊപ്പം കൃത്യമായ വ്യായാമം, യോഗ എന്നിവ ചെയ്തുപോന്നതിന്റെ ആദരസൂചകമായാണ് അത്ലീറ്റുകൾ ഓടിയതെന്നും വരുംതലമുറകൾക്ക് അദ്ദേഹത്തിന്റെ ജീവിതം മാർഗദർശനമാകട്ടെയെന്നും ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് പറഞ്ഞു. പാംഫെെബർ കമ്പനി ജീവനക്കാരനാണ് ഉണ്ണികൃഷ്ണൻ. അഡ്വ. സാലിഹ് മുഹമ്മദ് ആലപ്പുഴ ബാറിലെ അഭിഭാഷകനാണ്.









0 comments