കയർപിരി തൊഴിലാളികൾക്ക് 
സഹായവിതരണം

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വനിത കയർപിരി തൊഴിലാളികൾക്ക്‌ നൽകുന്ന സഹായവിതരണം  കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വനിത കയർപിരി തൊഴിലാളികൾക്ക്‌ നൽകുന്ന സഹായവിതരണം കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 30, 2025, 12:26 AM | 1 min read

ഹരിപ്പാട്

ബ്ലോക്ക് പഞ്ചായത്ത് 2025-–26 വർഷം പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കയർപിരി ഗ്രൂപ്പ് സംരംഭങ്ങൾക്ക് ചകിരി വാങ്ങാനുള്ള ധനസഹായം വിതരണംചെയ്‌തു. സബ്സിഡിയിനത്തിൽ ഒരു യൂണിറ്റിന് 75,000 രൂപ വീതം 25,50,000 രൂപയുടെ സഹായമാണ് വിതരണം ചെയ്‌തത്. 30 വനിതാ കയർപിരി ഗ്രൂപ്പ് സംരംഭങ്ങളിലെ 150ലേറെ കയർതൊഴിലാളികൾക്കാണ് സഹായം ലഭിച്ചത്. നിലവിലെ ഭരണസമിതി വന്നശേഷം 222 ഗ്രൂപ്പിന്‌ 1.67 കോടി രൂപ സഹായം നൽകി. ആയിരത്തിലധികം പരമ്പരാഗത വനിതാ കയർതൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കഴിഞ്ഞു. കയർഫെഡ് പ്രസിഡന്റ്‌ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ് പി ഓമന, സ്ഥിരംസമിതി അധ്യക്ഷരായ ടി ആർ വത്സല, പി ശാന്തി കൃഷ്‌ണ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോർജ്‌ വർഗീസ്, എസ് ശോഭ, വ്യവസായ വികസന ഓഫീസർ എസ് ഗീതാഞ്‌ജലി, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി എസ് രശ്‌മി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home