ആശാ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണം

ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എൻഎച്ച്‌എമ്മിന് കീഴിൽ സേവനം നടത്തുന്ന മുഴുവൻ ആശാ പ്രവർത്തകരെയും തൊഴിലാളികളായി അംഗീകരിക്കണമെന്നും മിനിമം വേതനം നടപ്പാക്കണമെന്നും ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇഎസ്‌ഐ, ഇപിഎഫ് പദ്ധതി നടപ്പാക്കുക, ആശ പ്രവർത്തകരുടെ ആരോഗ്യപരിരക്ഷയ്‌ക്കുള്ള നടപടി സ്വീകരിക്കുക, ജില്ലയിലെ എല്ലാ ആശാ വർക്കർമാർക്കും ഏകീകരിച്ച തൊഴിൽ സംവിധാനം ഉണ്ടാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഓണറേറിയം 1000 രൂപ വർധിപ്പിച്ച സംസ്ഥാന സർക്കാരിനെ കൺവൻഷൻ അഭിനന്ദിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മുംതാല് സലാം അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് എം ബി പ്രഭാവതി, ജില്ലാ സെക്രട്ടറി പി ബി ഗീതാഭായി, പ്രസന്ന സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments