നെഹ്റുട്രോഫിക്ക്‌ ഭാഗ്യചിഹ്നമായി

കളിവള്ളം തുഴഞ്ഞുവരും 
കാക്കത്തമ്പുരാട്ടി

വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടി പുന്നമടക്കായലിൽ 30ന്‌ നടക്കുന്ന 71–-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി.
വെബ് ഡെസ്ക്

Published on Aug 10, 2025, 01:50 AM | 1 min read

ആലപ്പുഴ

വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടി പുന്നമടക്കായലിൽ 30ന്‌ നടക്കുന്ന 71–-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി വീണാ ജോർജും നടൻ കാളിദാസ് ജയറാമും ചേർന്ന്‌ പ്രകാശിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ മുഖ്യാതിഥിയായി. ആലപ്പുഴ വട്ടയാൽ സ്വദേശി കാക്കരിയിൽ എസ് അനുപമയാണ് ഭാഗ്യചിഹ്നം തയാറാക്കിയത്. 166 എൻട്രികളിൽനിന്നാണ് ചിഹ്‌നം തെരഞ്ഞെടുത്തത്. ബി എഡ് ബിരുദധാരിയായ എസ് അനുപമ ഗ്രാഫിക് ഡിസൈനർ കൂടിയാണ്. 2024ൽ ഫാസ്റ്റസ്റ്റ് ത്രീഡി പെയിന്റിങ്ങിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സ് ലഭിച്ചു. സ്‌കൂൾതല ദേശീയ പെയിന്റിങ് ജേതാവാണ്‌. 2021 ൽ കളർപെൻസിലിൽ കഥകളി പോട്രേറ്റ് ചെയ്തതിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയും ലഭിച്ചിട്ടുണ്ട്. കലാകാരനായ എം സാജന്റെയും ലിസിയുടെയും മകളാണ്. മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സ് അധ്യാപകരായ വി ഡി ബിനോയ്, കെ എ ഷാക്കിർ, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവരുടെ പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. എൻ ടി ബി ആർ കമ്മിറ്റി നൽകുന്ന 10001 രൂപയും പ്രശസ്തിപത്രവും അനുപമക്ക് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home