പ്രോജക‍്ട് ഓഫീസുകൾക്ക് മുന്നിൽ അങ്കണവാടി ജീവനക്കാരുടെ സൂചനാ സമരം

ആലപ്പുഴ
അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് സംവിധാനങ്ങൾ നൽകുന്നതുവരെ ഇകെവൈസി, എഫ്ആർഎസ്, പിഎംഎംവിവൈ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും മാനസിക സമ്മർദമുണ്ടാക്കുന്ന മേലുദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു ഐസിഡിഎസ് പ്രോജക്ട് ഓഫീസുകൾക്ക് മുന്നിൽ സൂചനാ സമരം നടത്തി. നൂറുകണക്കിന് അങ്കണവാടി ജീവനക്കാർ അണിനിരന്നു. തൈക്കാട്ടുശേരിയിൽ വി ഐ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യു സലില അധ്യക്ഷയായി. പട്ടണക്കാട് പി ഡി രമേശൻ ഉദ്ഘാടനം ചെയ്തു. സി എസ് ബീന അധ്യക്ഷയായി. കഞ്ഞിക്കുഴി അഡീഷണൽ പ്രോജക്ടിൽ പി എസ് ഗോപി ഉദ്ഘാടനം ചെയ്തു. എൽ എസ് ശ്രീജ അധ്യക്ഷയായി. കഞ്ഞിക്കുഴിയിൽ ഡി പ്രിയേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ആര്യാട് പി പി സംഗീത ഉദ്ഘാടനം ചെയ്തു. ഷീന സനൽകുമാർ അധ്യക്ഷയായി. അമ്പലപ്പുഴയിൽ ജെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീജ ഹരിലാൽ അധ്യക്ഷയായി. മുതുകുളത്ത് അഡ്വ. ബി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതുകുളം അഡീഷണലിൽ കെ യേശുദാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാർ മാവേലിക്കരയിൽ നടത്തിയ സമരം സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. വി സ്നേഹമതി അധ്യക്ഷയായി. ഭരണിക്കാവിൽ വി ബിനു ഉദ്ഘാടനംചെയ്തു. കെ കെ രാധാമണി അധ്യക്ഷയായി. ചെങ്ങന്നൂരിൽ എം ശശികുമാർ ഉദ്ഘാടനം ചെയ്തു. വെളിയനാട് കെ ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണകുമാരി അധ്യക്ഷയായി. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം കൃഷ്ണലത സംസാരിച്ചു.









0 comments