വീടുകളിൽ കയറി അഡ്മിഷൻ തട്ടിപ്പ്

ആലപ്പുഴ
പ്ലസ്ടുവിനുശേഷം ഉപരിപഠനം കാത്തിരിക്കുന്ന വിദ്യാർഥികളെ ഇതരസംസ്ഥാനങ്ങളിൽ എത്തിക്കാൻ വീടുകൾ കയറി ക്യാൻവാസ്ചെയ്ത് വ്യാജ ഏജന്റുമാർ. ചില കോളേജുകളുടെ വക്താക്കളായി വീടുകൾ കയറുന്ന ഇവർ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വിശ്വാസം പിടിച്ചുപറ്റി നടത്തുന്നത് വൻതട്ടിപ്പ്. നഴ്സിങ് അഡ്മിഷനാണ് പ്രധാനമായും ഇവർ കുട്ടികൾക്ക് വാഗ്ദാനംചെയ്യുന്നത്. ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പഠിക്കാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് വിദ്യാർഥികളെ എത്തിക്കുന്നത് ഇതരസംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ കുട്ടികളെ ലഭിക്കാത്ത, നിലവാരം കുറഞ്ഞ കോളേജുകളിലാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും ഇതരസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നത് അംഗീകൃത ഏജൻസിവഴി ആണെന്ന് ഉറപ്പാക്കണമെന്നും കൺസോർഷ്യം ഓഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് കേരളയ്ക്കുവേണ്ടി പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി അനൂപ് ശ്രീരാജ്, ട്രഷറർ പിബി സുനിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments