കൺനിറച്ച് വികസിത കേരളം

പൊതുമരാമത്ത് വകുപ്പിന്റെ സ-്റ്റാളിലെ ആലപ്പുഴ ലൈറ്റ് ഹൗസ് മാതൃക കാണുന്നവർ
ആലപ്പുഴ
‘അമ്പലപ്പുഴ, തോട്ടപ്പള്ളി, കൊട്ടാരവളപ്പ് ബൈപ്പാസ്, നീളം 7.786, അടങ്കൽ 90.63 കോടി. അമ്പലപ്പുഴ തിരുവല്ല റോഡിലെ കരുമാടിക്കുട്ടൻ ജങ്‌ഷനിൽനിന്ന് ആരംഭിച്ച് ദേശീയപാത 66 ലെ കൊട്ടാരവളവിൽ അവസാനിക്കുന്നു. ദേശീയപാത 66 ന് സമാന്തരമായി നിർമിക്കുന്ന റോഡിന്റെ ജോലികൾ പൂർത്തിയാവുന്നതോടെ അപ്പർകുട്ടനാടിന്റെ ഭാഗമായ അമ്പലപ്പുഴയുടെ ഉൾനാടൻ പ്രദേശങ്ങളിലുള്ളവർക്ക് ദേശീയപാതയിലേക്കും സംസ്ഥാനപാതയിലേക്കും വേഗത്തിൽ എത്തിച്ചേരാം..’ അമ്പലപ്പുഴ, തോട്ടപ്പള്ളി, കൊട്ടാരവളപ്പ് ബൈപ്പാസ് ഉൾപ്പെടെ നാടിന്റെ മുഖഛായ മാറ്റിയ വികസന പ്രവർത്തനങ്ങളുടെ നേർചിത്രം ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ കാണാം. പദ്ധതിയുടെ നേർചിത്രം കാഴ്‌ചക്കാർക്ക് ലഭിക്കുന്ന മാതൃകകൾ സഹിതമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. തീരദേശ ഹൈവേ, സംസ്ഥാനത്ത് ആദ്യമായി സവിശേഷ രൂപകൽപ്പനയിൽ തയ്യാറാക്കിയിരിക്കുന്ന പടഹാരം പാലം, കായംകുളം കെഎസ്‌ആർടിസി ബസ്‌സ്‌റ്റേഷൻ, ആലപ്പുഴ പട്ടണത്തിലെ നാൽപ്പാലം, അമ്പലപ്പുഴ മിനി സിവിൽ സ്‌റ്റേഷൻ തുടങ്ങിയവയുടെ മാതൃകകളാണ് ഒരുക്കിയിരിക്കുന്നത്. മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ ഇവ കാണാൻ സ്‌റ്റാളിൽ തിരക്കേറുകയാണ്.









0 comments