വീട്ടിൽ സ്ഥിരം പ്രശ്‌നക്കാരൻ

പ്രതി ബാബുവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ വെെദ്യപരിശോധനയ‍്ക്ക് കൊണ്ടുവന്നപ്പോൾ
ആലപ്പുഴ
വീട്ടിൽ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ദിവസവും അമ്മ ആഗ്നസ് പൊലീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഒരുദിവസം മകളുടെ വീട്ടിൽ താമസിച്ചു. മദ്യപിച്ചശേഷം ഇരുവരെയും കരുതിക്കൂട്ടി കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ വ്യാഴം വൈകിട്ട് 7.30ഓടെയൊണ് ഗബ്രിയേൽ വീട്ടിലെത്തുന്നത്. വീട്ടുവരന്തയിൽവച്ച് ആദ്യം അമ്മ ആഗ്നസിനെ പ്രതി കുത്തിവീഴ്‌ത്തി. പിന്നാലെ തങ്കരാജിനെയും.
നിലവിളിക്കാൻ പോലുമാകാതെ
അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് വൈകിട്ട് 8.30 ഓടെ അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടും അയൽക്കാർപോലും അറിഞ്ഞില്ല. കാലങ്ങളോളം ഇറച്ചിവെട്ടിൽ ഏർപ്പെട്ടിരുന്നതിലെ പ്രതിയുടെ പരിചയമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആഗ്നസിന്റെയും തങ്കരാജിന്റെയും കക്ഷത്തിലും കഴുത്തിന്റെ പിന്നിലുമാണ് കുത്തേറ്റത്. ആഴത്തിലേറ്റ കുത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ഇരുവരും പിടഞ്ഞുവീണു. പിന്നീട് പ്രതി സഹോദരിയെയും അയൽക്കാരെയും വിവരമറിയിക്കുന്നതോടെയാണ് പുറംലോകം വിവരമറിയുന്നത്.
കൂസലില്ലാതെ ഗബ്രിയേൽ
കൊലപാതകവിവരം സഹോദരിയെയും അയൽക്കാരെയും അറിയിച്ചശേഷം സ്വന്തം സൈക്കിളെടുത്ത് പ്രതി പോയത് ആലപ്പുഴ കളപ്പുരയിലെ ബാറിലേക്ക്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സമീപപ്രദേശങ്ങളും ഇയാളുടെ പതിവുരീതികളും മനസിലാക്കി നടത്തിയ പരിശോധനയിലാണ് ബാറിൽനിന്ന് കണ്ടെത്തുന്നത്. പൊലീസെത്തുമ്പോൾ കൂസലില്ലാതെ ഇരുന്ന് മദ്യപിക്കുകയായിരുന്നു പ്രതി. രാത്രി വൈകി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രതിയെ എത്തിച്ച് വൈദ്യപരിശോധനകൾ പൂർത്തിയാക്കി.









0 comments