3.24 കോടി തട്ടിയ കേസ്: 
പ്രതിയെ ഹരിപ്പാട് എത്തിച്ചു

മുംബൈയിൽ അറസ്‍റ്റിലായ  ഭരതരാജ് പഴനിയെ ഹരിപ്പാട് റെയിൽവേ സ്‍റ്റേഷനിൽ എത്തിച്ചപ്പോൾ

മുംബൈയിൽ അറസ്‍റ്റിലായ ഭരതരാജ് പഴനിയെ ഹരിപ്പാട് റെയിൽവേ സ്‍റ്റേഷനിൽ എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 30, 2025, 01:37 AM | 1 min read

ഹരിപ്പാട്

കരീലക്കുളങ്ങരയിൽ പാഴ്സൽലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ പൊലീസ് മുംബൈയിൽനിന്ന് പിടികൂടിയ പ്രതിയെ കരീലക്കുളങ്ങര പൊലീസ് സ്​റ്റേഷനിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് പൊലീസിന്റെ പിടിയിലായത്. കരീലകുളങ്ങര എസ്ഐ ബജിത് ലാൽ, സിപിഒമാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവർ മുംബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന് കസ്​റ്റഡിയിൽ വാങ്ങിയാണ്​ പ്രതിയെ ചൊവ്വ വൈകിട്ട് ട്രെയിൻ മാർഗം ഹരിപ്പാട് എത്തിച്ചത്. ബുധനാഴ്​ച കോടതിയിൽ ഹാജരാക്കും. കേസിലെ പ്രധാന പ്രതി സതീഷ്, ദുരൈ അരസ് അടക്കം നാല്​ പേരെ ഇനിയും പിടികൂടാനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home