നിയമനത്തിന് 30 ലക്ഷം കോഴ; കോൺഗ്രസ് നേതാവിനെതിരെ കേസ്

ചേർത്തല
യൂത്ത് കോൺഗ്രസ് അരൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റും പാണാവള്ളി പഞ്ചായത്ത് അംഗവുമായ രാജേഷിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൂച്ചാക്കൽ പൊലീസ് കേസെടുത്തു. ആലപ്പുഴ കൈതവന സനാതനപുരം കോലോത്ത് അനന്ദുവിന്റെ പരാതിയിലാണ് കേസ്. പൂച്ചാക്കൽ എസ്‌എൻഡിഎസ്‌വൈ യുപി സ്‌കൂളിൽ അധ്യാപകജോലി വാഗ്‌ദാനംചെയ്‌ത് 30 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സ്‌കൂൾ മാനേജരായിരുന്ന രാജേഷ് 2021 സെപ്‌തംബറിൽ നാലുതവണയായി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വാങ്ങിയത്. ഭിന്നശേഷിക്കാർക്ക് സംവരണംചെയ്‌ത തസ്‌തികയിൽ ജോലി വാഗ്‌ദാനംചെയ്‌ത് പണംവാങ്ങി വഞ്ചിച്ചെന്നാണ് അനന്തുവിന്റെ പരാതി. വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിൽ ലഭിക്കാതായതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.









0 comments