ആഹ്ലാദപ്രകടനവുമായി യുവജനങ്ങൾ

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേലിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ടൗണിൽ നടത്തിയ ആഹ്ലാദപ്രകടനം
ഹരിപ്പാട്
ക്ഷേമ പെൻഷൻ വർധിപ്പിക്കുകയും യുവജനങ്ങൾക്ക് സ്കോളർഷിപ് പ്രഖ്യാപിക്കുകയുംചെയ്ത എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ടൗണിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് അഡ്വ ശ്രീജേഷ് ബോൺസലെ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അനസ് നസീം, ആർ സിന്ധു, വിപിൻ വി സുഹൈൽ, അക്ഷയ് ലാൽ, പിയൂഷ്, അരുൺ, അജിത് രാജ്, മിഥുൻ എന്നിവർ പങ്കെടുത്തു.









0 comments