വൈഎംസിഎ ബാലചിത്രരചന മത്സരം

ചെങ്ങന്നൂർ വൈഎംസിഎയിൽ നടന്ന അഖില കേരള ബാല ചിത്രരചന മത്സരം ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ഹരി ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
വൈഎംസിഎ സംഘടിപ്പിച്ച അഖില കേരള ബാലചിത്രരചന മത്സരം ചെങ്ങന്നൂർ ഐഎച്ച് ആർഡി കോളേജ് പ്രിൻസിപ്പൽ ഡോ.വി എസ് ഹരി ഉദ്ഘാടനംചെയ്തു. വൈഎംസിഎ വൈസ് പ്രസിഡന്റ് ജേക്കബ് വഴിയമ്പലം അധ്യക്ഷനായി. സെക്രട്ടറി ജോൺ ഡാനിയൽ, പി എം തോമസ്, ജോയി വൈക്കത്തേത്, ജോസ് കെ ജോർജ്, സുജ ജോൺ, ശോഭ വർഗീസ്, ഭരണിക്കാവ് രാധാകൃഷ്ണൻ, പ്രൊഫ. മെറിൻ ഇപ്പൻ, ലീലാമ്മ ജേക്കബ്, ഗീത ജോജി എന്നിവർ സംസാരിച്ചു.









0 comments