ഫുള്‍ എ പ്ലസില്‍ വിജയിക്കും:- പി പ്രസാദ്

ആലപ്പുഴ നഗരസഭ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി വിജയിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. നഗരസഭ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കഴിഞ്ഞ ഒന്പതര വര്‍ഷക്കാലത്തെ എൽഡിഎഫ് ഭരണനേട്ടമാണ് മികച്ച വിജയത്തിന് വഴിയൊരുക്കുന്നത്. ആലപ്പുഴ നഗരത്തിൽ വികസനക്കുതിപ്പാണ്. അതുതുടരാൻ എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിച്ചേ മതിയാകൂ. കോപ്പിയടിച്ച് ജയിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനും ബിജെപിക്കും വന്‍ പരാജയമായിരിക്കും സംഭവിക്കുക. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രാധാന്യം നല്‍കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. കൃത്യമായി ഗ്രാമസഭ കൂടുകയും ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പ്രതിനിധികള്‍ ഇവിടെവന്ന് പ്രാദേശിക ഭരണസംവിധാനങ്ങൾ പഠിക്കാറുണ്ട്. എല്‍ഡിഎഫ് നല്‍കിയ ക്ഷേമപെന്‍ഷന്റെ നാലിലൊന്ന് പോലും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പി എസ് എം ഹുസൈന്‍ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ നേതാക്കളായ വി സി ഫ്രാൻസിസ്, സുഭാഷ് ബാബു, രവികുമാർ പിള്ള, ബഷീർഹസൻ, പി ജെ കുര്യൻ, അഗസ്റ്റ്യൻ കരിമ്പിൻകാല തുടങ്ങിയവർ സംസാരിച്ചു. അജയസുധീന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments