വി എസ് അനുസ്‌മരണവും വികസനസദസും

സിപിഐ എം ചേപ്പാട് അഞ്ചാംവാർഡ് കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണവും വികസനസദസും ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തകപ്പള്ളി
സിപിഐ എം ചേപ്പാട് അഞ്ചാം വാർഡിൽ വി എസ് അച്യുതാനന്ദൻ അനുസ്മരണവും വികസനസദസും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. എസ് രാജു അധ്യക്ഷനായി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, ഏരിയ കമ്മിറ്റി അംഗം ആർ വിജയകുമാർ, ലോക്കൽ സെക്രട്ടറി സെക്രട്ടറി ജോൺ ചാക്കോ, പഞ്ചായത്തംഗം വി സനിൽകുമാർ, രതീഷ്, സുമിത്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം വി സനിൽകുമാറിനെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും മുതിർന്നവരെയും ആദരിച്ചു.









0 comments