സി കെ കരുണാകരന് സ-്‌മരണാഞ്‌ജലി

മുഹമ്മ
പുന്നപ്ര– -വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറിയുമായിരുന്ന സി കെ കരുണാകരന്റെ ഏഴാം ചരമവാർഷികം മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയനും സിപിഐ എം മുഹമ്മ ലോക്കൽ കമ്മിറ്റിയും ചേർന്ന് ആചരിച്ചു. സി കെ കരുണാകരന്റെ കളപ്പുരയ്‌ക്കൽ വീട്ടിൽ സംഘടിപ്പിച്ച ഛായാചിത്രത്തിലെ പുഷ്‌പാർച്ചനയിൽ കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്തു. അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ-്‌തു. ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ പ്രസാദ് അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രബാബു, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എസ് സലിമോൻ എന്നിവർ സംസാരിച്ചു. സിപിഐ എം നേതാക്കളായ ജി വേണുഗോപാൽ, കെ ആർ ഭഗീരഥൻ, എസ് രാധാകൃഷ-്‌ണൻ, പി രഘുനാഥ്, സി കെ സുരേന്ദ്രൻ, ജെ ജയലാൽ, ഡി ഷാജി, ടി ഷാജി, കെ ഡി അനിൽകുമാർ, സ്വപ-്‌ന ഷാബു എന്നിവർ പങ്കെടുത്തു.









0 comments