സ്റ്റാർട്ടിങ് വിസിൽ മുഴങ്ങി 


വിനോദസഞ്ചാരത്തിനും

ഓണാവധി ആഘോഷിക്കാൻ ആലപ്പുഴ പുന്നമടയിൽ പുരവഞ്ചിയാത്രയ്‍ക്ക് എത്തിയവർ

ഓണാവധി ആഘോഷിക്കാൻ ആലപ്പുഴ പുന്നമടയിൽ പുരവഞ്ചിയാത്രയ്‍ക്ക് എത്തിയവർ

avatar
സ്വന്തം ലേഖകൻ

Published on Sep 02, 2025, 01:25 AM | 1 min read

ആലപ്പുഴ
നെഹ്‌റുട്രോഫിക്കൊപ്പം ആലപ്പുഴയിലേക്ക്‌ വിനോദസഞ്ചാരികളുടെ വരവ്‌ തുടങ്ങി. ഇതരസംസ്ഥാനത്തുനിന്ന്‌ ടൂറിസ്‌റ്റ്‌ ബസുകൾ എത്തിത്തുടങ്ങി. തമിഴ്‌നാട്ടുകാരാണ്‌ കൂടുതലും. ആലപ്പുഴയുടെ ടൂറിസം സീസണ്‌ തുടക്കംകുറിക്കുന്നത്‌ നെഹ്‌റു ട്രോ---ഫ-ി വള്ളംകളിയോടെയാണ്‌. കാണാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ജില്ലയുടെ പല ഭാഗങ്ങളും സന്ദർശിച്ചാണ്‌ മടങ്ങുന്നത്‌. ഓണം അവധിദിനങ്ങളിൽ പുരവഞ്ചികൾക്കും ഹോട്ടലുകൾക്കും കൂടുതൽ ബുക്കിങ്‌ കിട്ടാറുണ്ട്‌. തുടർന്ന്‌ വരുന്ന പൂജാ അവധിദിനങ്ങളിൽ ഉത്തരേന്ത്യൻ സഞ്ചാരികൾ ആലപ്പുഴ കാണാൻ കൂടുതലായി ഇറങ്ങും. ആഭ്യന്തര വിമാനനിരക്കിലുണ്ടായ വർധനയെത്തുടർന്ന്‌ കഴിഞ്ഞ സീസണിൽ വടക്കേ ഇന്ത്യൻ സഞ്ചാരികൾ കുറവായിരുന്നു. ഇത്തവണ ആഗസ്‌റ്റ്‌ 15 മുതൽ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങി. അന്ന്‌ ഹോട്ടലുകളിലും പുരവഞ്ചികളിലും മികച്ച ബുക്കിങ്‌ ലഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ടൂർ ഓപ്പറേറ്റർമാർ പറയുന്നു. ആഭ്യന്തര ടൂറിസം രംഗത്ത്‌ ബജറ്റ്‌ ടൂറിസവുമായി കെഎസ്‌ആർടിസി രംഗത്തുണ്ട്‌. വളരെ മികച്ച പ്രതികരണമാണിതിന്‌ ലഭിക്കുന്നത്‌. ജില്ലാ ടൂറിസം പ്രൊമോഷൻ ക‍ൗൺസിലും വിവിധ പദ്ധതികളുമായി തയ്യാറാകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home