സമര പ്രഖ്യാപനവും പ്രതിഷേധ ധർണയും

നാഷണല്‍ കോ-–ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എന്‍ജിനിയേഴ്‌സ് സംഘടിപ്പിച്ച ധര്‍ണയും സമരപ്രഖ്യാപന കണ്‍വന്‍ഷനും പി എസ് ഉദയകുമാര്‍ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
നാഷണല്‍ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക-്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എന്‍ജിനിയേഴ്‌സ് മാവേലിക്കര ഇലക-്‌ട്രിസിറ്റി ഡിവിഷൻ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയും സമരപ്രഖ്യാപന കണ്‍വന്‍ഷനും കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ-്‌പ്രസിഡന്റ് പി എസ് ഉദയകുമാര്‍ ഉദ്ഘാടനംചെയ-്‌തു. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും കരാര്‍ തൊഴിലാളികളെയും ബാധിക്കുന്ന കാതലായ ആവശ്യങ്ങളില്‍ സിഎംഡിയും സംഘടനാനേതൃത്വവും നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങൾ ഫുള്‍ ബോര്‍ഡ് മീറ്റിങ്ങിൽ അട്ടിമറിക്കപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. റെജിമോഹന്‍ അധ്യക്ഷനായി. അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം കെ മോഹനന്‍ ഉണ്ണിത്താന്‍ സംസാരിച്ചു.









0 comments