ആർജെഡി 
ജില്ലാ പ്രവർത്തകയോഗം

ആർജെഡി ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് 
എം വി  ശ്രേയാംസ് കുമാർ ഉദ്ഘാടനംചെയ്യുന്നു

ആർജെഡി ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് 
എം വി ശ്രേയാംസ് കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2025, 01:24 AM | 1 min read

ആലപ്പുഴ

ആർജെഡി ജില്ലാ പ്രവർത്തകയോഗം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. സർക്കാർ എജൻസികളെ ഒന്നൊന്നായി പോഷക സംഘടനകളെപ്പോലെയാക്കി ബിജെപി ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങളും വികസന രംഗത്തുണ്ടായ കുതിച്ചുചാട്ടവും മൂന്നാം തവണയും എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സാദിക് എം മാക്കിയിൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി യൂജിൻ മൊറാലി മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് ഇലഞ്ഞിമേൽ, ശശിധരപണിക്കർ, മോഹൻ സി അറവന്തറ, അനിരാജ് ആർ മുട്ടം ,ഷാനവാസ് കണ്ണാങ്കര, രാജ മുകുളേത്ത്, ഹാപ്പി പി ആബു, ആർ പ്രസന്നൻ, സാദിക് ഉലഹൻ, ഷാനവാസ് പറമ്പി, പി ജെ കുര്യൻ, സലിം മുരിക്കുംമൂട്, ജമാൽ പള്ളാത്തുരുത്തി, ജോൺസൺ എം പോൾ, സതീഷ് വർമ്മ, ജോസഫ്, അനിൽകുമാർ, അഡ്വ. സ്വാലിഹ്, ജയിംസ് വെളിയനാട് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home