കഞ്ചാവുമായി പിടിയിലായ റിയാസ്‌ഖാൻ നിരവധി കേസിൽ പ്രതി

കായംകുളം
വൻതോതിൽ കഞ്ചാവുമായി പിടിയിലായ റിയാസ്ഖാൻ പതിനഞ്ചോളം കേസുകളിൽ പ്രതി. ഇതരസംസ്ഥാനത്തുനിന്ന് കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കായംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 3.5 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. 2014ൽ കായംകുളം ടൗണിലെ വസ്‌ത്രവ്യാപാരശാല ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം അപഹരിച്ച കേസിലും മെഡിക്കൽസ് ഉടമയുടെ പണം അപഹരിച്ച കേസിലും പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അലി അക്ബറിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.









0 comments