ജി എസ് പണിക്കരെ അനുസ്‌മരിച്ചു

ജി എസ് പണിക്കർ അനുസ്‌മരണം കുമാരനാശാൻ സ്‌മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം ആദ്യകാല നേതാവും പത്തിയൂർ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന ജി എസ് പണിക്കരുടെ 22–-ാം ചരമവാർഷികം സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാമപുരം കുമ്പളത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനം കുമാരനാശാൻ സ്‌മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. കെ ജി ശ്രീകണ്ഠൻ അധ്യക്ഷനായി. സിപിഐ എം രാമപുരം ലോക്കൽ സെക്രട്ടറി വി മുരളീധരൻ, പഞ്ചായത്ത് അംഗം വി മഹേഷ്, കെ ഉണ്ണികൃഷ്‌ണൻ, ആർ ജയകുമാർ, എസ് ടി അഖിൽ, കെ ശർമൻ, ആർ ഉല്ലാസ്‌കുമാർ, ശ്രീലത, ജയശ്രീ ചെല്ലപ്പൻ, ആർ രാജൻ എന്നിവർ സംസാരിച്ചു.









0 comments