പി ഡി സന്തോഷ് കുമാറിന് സ്വീകരണം

ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ ടൗൺ വെസ്റ്റ്, പുലിയൂർ ലോക്കൽ കമ്മിറ്റികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ്‌കുമാറിന് സ്വീകരണവും യോഗവും സംഘടിപ്പിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. തോട്ടിയാട് ജങ്ഷനിൽ ചേർന്ന യോഗത്തിൽ ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി വി ജി അജീഷ് അധ്യക്ഷനായി. പുലിയൂർ ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, ജെ അജയൻ, എം ജി ശ്രീകുമാർ, ടി ടി ഷൈലജ, വി എസ് സവിത, അരുൺ കൃഷ്ണ എന്നിവർ സംസാരിച്ചു.









0 comments