ആർ ശങ്കറിനെ അനുസ-്‌മരിച്ചു

ശ്രീനാരായണ സാംസ-്‌കാരിക സമിതി കാർത്തികപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച ആർ ശങ്കർ അനുസ-്‌മരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായ ആർ ശങ്കറിന്റെ 53–ാം അനുസ-്‌മരണം കായംകുളം ശ്രീനാരായണ സെൻട്രൽ സ-്‌കൂളിൽ ആചരിച്ചു. ശ്രീനാരായണ സാംസ-്‌കാരിക സമിതി കാർത്തികപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ-്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നടന്ന സമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. സ-്‌കൂൾ മാനേജർ ഡോ. പി പദ്മകുമാർ അധ്യക്ഷനായി. സി ആർ മഹേഷ് അനുസ-്‌മരണപ്രഭാഷണം നടത്തി. ശ്രീനാരായണ സാംസ്‌കാരിക സമിതി ആരംഭിക്കുന്ന എസ്എൻ സ-്‌പോർട്സ് അക്കാദമി, എസ്എൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് എന്നീ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും അൺ എയ്ഡഡ് സ-്‌കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് രാമചന്ദ്രൻപിള്ള, ബിഷപ്‌മൂർ വിദ്യാപീഠം മാനേജർ ഫാ. അനീഷ് എം ജോർജ് പടിക്കമണ്ണേൽ എന്നിവർ നടത്തി. തുടർന്ന് എസ്എൻ വിദ്യാപീഠത്തിൽനിന്നും എസ്എൻ സെൻട്രൽ സ-്‌കൂളിൽനിന്നും 10, പ്ലസ്‌ടു ബോർഡ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ കുട്ടികളെ മഠത്തിൽ ബിജു, നീതാബോസ്, പ്രിൻസിപ്പൽ സലില, എസ്എൻ വിദ്യാപീഠം പ്രിൻസിപ്പൽ പി ആർ വിശ്വംഭരൻ, ഡോ ടി എസ് വിജയശ്രീ എന്നിവർ അനുമോദിച്ചു. കാർത്തികപ്പള്ളി മുഖ്യമന്ത്രിയും യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ ശങ്കറിന്റെ 53–-ാം ചരമവാർഷികം എസ്എൻഡിപി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ ദീപം തെളിച്ചു. സെക്രട്ടറി എൻ അശോകൻ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് ഡി കാശിനാഥൻ, യോഗം ഡയറക്‌ടർ ബോർഡ് അംഗങ്ങളായ എം കെ ശ്രീനിവാസൻ, ഡി ധർമരാജൻ തുടങ്ങിയവർ സംസാരിച്ചു.









0 comments