റിങ് റോഡുകൾ തുറന്നു
നിർമിക്കുന്നത് നിലവാരമുള്ള റോഡുകൾ: സജി ചെറിയാൻ

മാന്നാർ പഞ്ചായത്തിലെ കളിക്കനത്തൂർ -പുത്തൻകുളങ്ങര റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
നിലവാരമുള്ള റോഡുകളാണ് സർക്കാർ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ പഞ്ചായത്തിലെ കളിക്കനത്തൂർ – -പുത്തൻകുളങ്ങര റിങ് റോഡ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 10 വർഷത്തിനിടെ രണ്ട് റോഡാണ് പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്. നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാനായി. മാന്നാർ പഞ്ചായത്തിലെ അഞ്ച് വാർഡിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ റോഡുകളാണ് പദ്ധതിയിലൂടെ നിർമിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 10, 11, 12, 13,15 വാർഡുകളിലൂടെയാണ് കളിക്കനത്തൂർ–പുത്തൻകുളങ്ങര റോഡ് പോകുന്നത്. മാവേലിക്കര ബ്ലോക്കിലെ ചെറുകോൽ വടക്ക്, കാരാഴ്‌മ, അരീക്കരപ്പടി എന്നീ സ്ഥലങ്ങളെ ജില്ലാതല റോഡായ കായംകുളം – തിരുവല്ല റോഡുമായി ബന്ധിപ്പിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷനായി. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, സിപിഐ എം ഏരിയ സെക്രട്ടറി പി എന്‍ ശെല്‍വരാജന്‍, മാന്നാർ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്‌ണൻ, വി ആർ ശിവപ്രസാദ്, പഞ്ചായത്തംഗങ്ങളായ സലീം പടിപ്പുരയ്‌ക്കൽ, സുജിത്ത് ശ്രീരംഗം, സജു തോമസ്, അനീഷ് മണ്ണാരേത്ത്, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത് പഴവൂർ, വി കെ ഉണ്ണികൃഷ്‌ണൻ, എസ് ശാന്തിനി എന്നിവര്‍ സംസാരിച്ചു.









0 comments