പൊതുജനാരോഗ്യ സംരക്ഷണ സദസ്

ആലപ്പുഴ
എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ സംഘടനകൾ ചേർന്ന് ആരോഗ്യസ്ഥാപനങ്ങളിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ്, ജനറൽ, ജില്ല, താലൂക്ക് ആശുപത്രികൾക്ക് മുന്നിലാണ് പൊതുജനാരോഗ്യ സംരക്ഷണ സദസുകൾ സംഘടിപ്പിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം നടന്ന സദസ് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനംചെയ്തു. കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ഷീന ലാൽ അധ്യക്ഷയായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, ടൗൺ ഏരിയ സെക്രട്ടറി കെ ആർ ബിനു എന്നിവർ സംസാരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ, മാവേലിക്കര ജില്ലാ ആശുപത്രിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്, ചേർത്തല താലൂക്ക് ആശുപത്രിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്, കായംകുളം താലൂക്ക് ആശുപത്രിയിൽ കെജിഒഎ ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു, ആലപ്പുഴ മെഡിക്കൽ കോളേജിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ എന്നിവർ ഉദ്ഘാടനംചെയ്തു. മാവേലിക്കര ആരോഗ്യമേഖലയെ തകർക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിക്കുമുന്നിൽ പൊതുജനാരോഗ്യസംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്തു. കെജിഒഎ ഏരിയ പ്രസിഡന്റ് ടെസി എബ്രഹാം അധ്യക്ഷയായി. എസ് ഗിരീഷ് കുമാർ, എസ് മനോജ്, ഷിനു ആനന്ദ് എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നീ സംഘടനകൾ ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.









0 comments