പ്രൊഫ. ആർ നരേന്ദ്രപ്രസാദിനെ അനുസ്‌മരിച്ചു

പ്രൊഫ. ആർ നരേന്ദ്രപ്രസാദ് അനുസ്‌മരണയോഗം മുൻമന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
നടനും നിരൂപകനുമായിരുന്ന പ്രൊഫ. ആര്‍ നരേന്ദ്രപ്രസാദിന്റെ 22–-ാംചരമവാര്‍ഷികാചരണം ശാസ്‌താംകുളങ്ങരയില്‍ നടന്നു. സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം അനുസ്‌മരണ സമ്മേളനം മുൻമന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്‌തു. ഫൗണ്ടേഷൻ വൈസ്‌പ്രസിഡന്റ് അഡ്വ. കെ ജി സുരേഷ് അധ്യക്ഷനായി. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, എ ആർ സ്‌മാരക ഭരണസമിതി പ്രസിഡന്റ് കെ മധുസൂദനൻ, സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ, കെ ജി മുകുന്ദൻ, ടി കെ പ്രസാദ്, രമണി ഉണ്ണികൃഷ്‌ണൻ, എസ് ശ്രീകുമാർ, പ്രൊഫ. വി സി ജോൺ, ജോർജ് തഴക്കര, ഡോ. പ്രദീപ് ഇറവങ്കര, ജെ ഉണ്ണികൃഷ്‌ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.









0 comments