മാവേലിക്കര ഉപജില്ലാ സ-്കൂൾ കലോത്സവം
മറ്റം സെന്റ് ജോൺസിന് ഓവറോൾ

മാവേലിക്കര ഉപജില്ല സ-്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് ടീം
മാവേലിക്കര
മാവേലിക്കരയിൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 543 പോയിന്റ് നേടിയ മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിന് ഓവറോൾ. നൂറനാട് പടനിലം എച്ച്എസ്എസ് (479) രണ്ടാം സ്ഥാനവും മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസ് (358) മൂന്നാം സ്ഥാനവും നേടി. മാവേലിക്കര ഗവ. ടിടിഐ യിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് ഉദ്ഘാടനം ചെയ്തു. സമ്മാനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജി കെ ഷീല അധ്യക്ഷയായി. എഇഒ എസ് ദീപ, ജനറൽ കൺവീനർ ജയകുമാരപ്പണിക്കർ, വിനോദ് , ഓമനക്കുട്ടൻ, കെ അനിൽകുമാർ, വി എൽ ആന്റണി, ടി ജെ കൃഷ്ണകുമാർ, പി ബാലചന്ദ്രൻ, ഐ ഷൈജു മോൻ, ഹരിഗോവിന്ദ്, അനീഷ് തുടങ്ങിയവർ സംസാരിച്ചു. എൽപി വിഭാഗത്തിൽ മുള്ളിക്കുളങ്ങര ഗവ. എൽപിഎസ് (65), യുപി വിഭാഗത്തിൽ കണ്ണമംഗലം ജിയുപിഎസ് (80), എച്ച്എസ് വിഭാഗത്തിൽ മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് (231) എച്ച്എസ്എസ് വിഭാഗത്തിൽ മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് (244), യുപി സംസ്കൃതം കലോത്സവത്തിൽ നൂറനാട് സിബിഎംഎച്ച്എസ്എസ് (90), എച്ച്എസ് സംസ്കൃതം കലോത്സവത്തിൽ നൂറനാട് സിബിഎംഎച്ച്എസ്എസ് (86), എൽപി അറബിക് കലോത്സവത്തിൽ കോമല്ലൂർ സെന്റ് തോമസ് എൽപിഎസ് (45), യുപി അറബിക് കലോത്സവത്തിൽ നൂറനാട് സിബിഎംഎച്ച്എസ്എസ് (65), എച്ച്എസ് അറബിക് കലോത്സവത്തിൽ നൂറനാട് സിബിഎംഎച്ച്എസ്എസ് (93) എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം നേടി.









0 comments